ജില്ലാ കാര്‍ഷിക മേളയും പ്രദര്‍ശനവും

Saturday 14 April 2018 2:00 am IST

 

ആലപ്പുഴ: എസ്എല്‍പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി 16 മുതല്‍ 18 വരെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി അവധിക്കാല സഹവാസ ക്യാമ്പ് സര്‍ഗ്ഗവസന്തം സംഘടിപ്പിക്കും. നടന്‍ സുധീര്‍ കരമന ഉദ്ഘാടനം ചെയ്യും. 19 മുതല്‍ 23 വരെ ആലപ്പുഴ ആത്മയുമായി ചേര്‍ന്ന് ജില്ലാ കാര്‍ഷിക മേളയും പ്രദര്‍ശനവും സംഘടിപ്പിക്കും. കളക്ടര്‍ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, പഠനക്ലാസുകള്‍, കലാപരിപാടികള്‍ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് രവി. പാലത്തുങ്കല്‍, ജന. സെക്രട്ടറി രമ രവീന്ദ്രമേനോന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ അലക്‌സ് സി. മാത്യു, എ.എന്‍.പുരം ശിവകുമാര്‍, പി.ജെ. ജോസഫ്, പി.എന്‍. ഇന്ദ്രസേനന്‍ എന്നിവര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.