മലബാര്‍ മെഡി. കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളെ പുറത്താക്കണം

Saturday 14 April 2018 2:29 am IST

ന്യൂദല്‍ഹി: ക്രമരഹിതമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രവേശനം നേടിയെന്ന് കണ്ടെത്തിയ മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്തു വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. 

സമാന കേസില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി വാദിച്ച സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിന്നേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് മലബാര്‍ മെഡിക്കല്‍ കോളേജ് കേസില്‍ നിലപാട് മാറ്റിയത്. സമയപരിധിക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചതെന്നും വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകര്‍ വ്യക്തമാക്കി. 

മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ പ്രവേശന മേല്‍നോട്ട സമിതിക്കെതിരെ പത്തു വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രവേശനം തട്ടിപ്പാണെന്ന് മേല്‍നോട്ട സമിതിയും സ്വകാര്യ മാനേജുമെന്റുകള്‍ തോന്നുംപടി പണം വാങ്ങി പ്രവേശനം നടത്തുകയാണെന്ന് കോടതിയും കുറ്റപ്പെടുത്തിയിരുന്നു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയുന്നതിനായി മാറ്റി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.