വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ സ്ഥാപിച്ച് വോട്ടര്‍മാര്‍

Friday 13 April 2018 10:02 pm IST
സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാരിനെതിരെ കൈയ്യെഴുത്ത് പോസ്റ്ററുമായി ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ രംഗത്ത്. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിനെതിരെ വോട്ടര്‍മാര്‍ തന്നെ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ വീടിന് മുന്‍പില്‍ പതിക്കുന്നത്
"undefined"

ചെങ്ങന്നൂര്‍: സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാരിനെതിരെ കൈയ്യെഴുത്ത് പോസ്റ്ററുമായി ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ രംഗത്ത്. ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിനെതിരെ വോട്ടര്‍മാര്‍ തന്നെ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ വീടിന് മുന്‍പില്‍ പതിക്കുന്നത്. 

സിപിഎം നടത്തുന്ന അക്രമങ്ങളും, ജനദ്രോഹ നയങ്ങളും എല്ലാം പോസ്റ്ററില്‍ പ്രതിഫലിക്കുന്നുണ്ട്. ഗര്‍ഭിണിയായ ഭാര്യ വീട്ടിലുണ്ട് ദയവുചെയ്ത് സിപിഎമ്മുകാര്‍ വീട്ടിലേക്ക് കയറരുത്, പത്ത് വര്‍ഷം അതിര്‍ത്തികാത്ത വിമുക്ത ബടന്റെ കുടുംബമാണ് ഇവിടെ സിപിഎമ്മിന് വോട്ടില്ല തുടങ്ങിയ വാചകങ്ങളുമായാണ് വോട്ട് അഭ്യര്‍ത്ഥിച്ചുവരുന്ന ഇടത് സ്ഥാനാര്‍ത്ഥിയെ പടിക്ക് പുറത്താക്കി ഓരോ വീടുകള്‍ക്കു മുന്നിലും വീട്ടുകാര്‍തന്നെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. 

  മണ്ഡലത്തില്‍ ചെന്നിത്തലയിലും നഗരത്തിലെ വിവിധ പ്രദേശങ്ങളിലും ഇത്തരത്തില്‍ ഇടതുപക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വോട്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും സിപിഎമ്മിന് ശക്തമായ തിരിച്ചടി നേരിട്ടു തുടങ്ങിയതോടെ പാര്‍ട്ടി നേതൃത്വം അങ്കലാപ്പിലാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ബിജെപിയെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെയും വ്യാജപോസ്റ്റുകളുണ്ടാക്കി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.