മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 112 അടി

Saturday 14 April 2018 3:09 am IST
"undefined"

കുമളി: വേനല്‍ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 112.5 അടിയായി കുറഞ്ഞു. ശക്തമായ ചൂടും, വേനല്‍ മഴയുടെ കുറവും മൂലം ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. സെക്കന്‍ഡില്‍ 225 ഘനയടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഒഴുകിയെത്തുന്നത്. അതെ അളവില്‍ത്തന്നെ തമിഴ്‌നാട് സ്വദേശത്തേക്ക് വെള്ളം കൊണ്ട് പോകുന്നുണ്ട്. 

പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയും ഇറച്ചില്‍പാലം കനാല്‍ വഴിയുമാണ് തമിഴ്‌നാട് ജലം കൊണ്ടുപോകുന്നത്. 1311 ദശലക്ഷം ഘനയടി ജലമാണ് നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സംഭരിച്ചിരിക്കുന്നത്. ഇത് സംഭരണശേഷിയുടെ നാല്‍പത് ശതമാനമാണ്. ജലനിരപ്പ് 110 അടിയിലും താഴേയ്ക്ക് പോയാല്‍ വനം വകുപ്പ്് തടാകത്തിലൂടെ ഉല്ലാസ സവാരിക്ക് അനുമതി നല്‍കാറില്ല. 

തടാകത്തിലെ മരക്കുറ്റികളില്‍ തട്ടി ഉണ്ടാകാന്‍ ഇടയുള്ള അപകടം ഒഴിവാക്കാന്‍ വേണ്ടിയാണിത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.