കൊച്ചി : കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ഗുരുതരമായ അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. അസോസിയേഷന്റെ ഭരണപരമായ കാര്യങ്ങളടങ്ങിയ രേഖകള്‍ അഭിഭാഷക കമ്മിഷന് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
കെസിഎ ഭാരവാഹികള്‍ക്ക് രേഖകള്‍ ആവശ്യമുള്ളപക്ഷം കമ്മിഷന് രേഖാമൂലം അപേക്ഷ നല്കി വാങ്ങണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കായികാധ്യാപകനായ ഡോ. എ. മുഹമ്മദ് നജീബ് നല്കിയ ഹര്‍ജിയിലാണ് ഈ ഇടക്കാല വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: