സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ച് 12 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Saturday 14 April 2018 2:00 am IST
ഗാന്ധിനഗര്‍: സ്വകാര്യ ബസ്, കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ച് 12 പേര്‍ക്ക് പരിക്ക്. കോട്ടയം-മെഡിക്കല്‍ കോളേജ് ബൈപാസ് റോഡില്‍ ചുങ്കത്തിനും വാരിശ്ശേരിയ്ക്കും ഇടയില്‍ ഇന്നലെ രാവിലെ 10.30നാണ് അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരവിമംഗലം അച്ചിറത്തലയ്ക്കല്‍ കോര ജോണ്‍ (69), അതിരമ്പുഴ കിടങ്ങയില്‍ ഷേര്‍ലി (43), കല്ലറ തെക്കേപോഴച്ചിറയില്‍ അനന്തു (18), കൈപ്പുഴ എളൂകുന്നത്ത് രാജിമോള്‍ (34), ആയാംകുടി വെങ്ങാനില്‍ റെജി ജോസഫ് (46), മാഞ്ഞൂര്‍ ചാമക്കാല മരങ്ങാട്ടില്‍ മാത്യു (62), ഭാര്യ ത്രേസ്യാമ്മ, കല്ലറ ചെറുവില്‍ ഋത്വിക (16), അതിരമ്പുഴ തെക്കുംപുറം ജൂഡിത്ത്, മധുരവേലി ഷേമ (42), റെജി (46) സരസമ്മ എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ കോര ജോണിന്റെ നില ഗുരുതരമാണ്.

കോട്ടയം-കല്ലറ റൂട്ടിലോടുന്ന നന്ദനം ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോളാണ് സ്വകാര്യബസ് പിന്നിലിടിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. എംസി റോഡിലെ ഗതാഗതകുരുക്കില്‍ നിന്ന് രക്ഷപെടാന്‍ സ്വകാര്യബസ് ഇതിലെ വഴിതിരിച്ച് ഓടിയതാണെന്ന് പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.