ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച തടയണ തകര്‍ന്നു

Saturday 14 April 2018 2:00 am IST
കോട്ടയം: ലക്ഷങ്ങള്‍ മുടക്കി മീനച്ചിലാറില്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണ തകര്‍ന്നു. ഉപ്പുവെള്ളം കയറാതിരിക്കാന്‍ താഴത്തങ്ങാടി കളപ്പുരക്കല്‍ ഭാഗത്താണ് ജലസേചന വകുപ്പ് തടയണ നിര്‍മ്മിച്ചത്.

 

കോട്ടയം: ലക്ഷങ്ങള്‍ മുടക്കി മീനച്ചിലാറില്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണ തകര്‍ന്നു. ഉപ്പുവെള്ളം കയറാതിരിക്കാന്‍ താഴത്തങ്ങാടി  കളപ്പുരക്കല്‍ ഭാഗത്താണ് ജലസേചന വകുപ്പ്  തടയണ നിര്‍മ്മിച്ചത്.  

കഴിഞ്ഞ ആഴ്ചയാണ് തടയണയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏഴു ലക്ഷം രൂപ മുട്ട് നിര്‍മ്മാണത്തിനും 5.50 ലക്ഷം രൂപ മണ്ണിടാനും 3.5 ലക്ഷം മണല്‍ ചാക്ക് ഇടാനും ചെലവായി. തടയണയില്‍ മണ്ണിടുന്നതിന് പകരമായി കോണ്‍ക്രീറ്റ് മാലിന്യവും പ്ലാസ്റ്റിക്കും ഇട്ടത്  വിവാദമായിരുന്നു. 

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാലിന്യം നീക്കം ചെയ്യുകയായിരുന്നു. തടയണ നിര്‍മ്മാണം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും പ്രദേശത്തെ കുടിവെള്ള പദ്ധതികളെ ബാധിക്കാതിരിക്കാനാണ് തടയണ എന്നാണ് അധികൃതരുടെ വാദം. 

എല്ലാ വര്‍ഷവും വേനലാകുന്നതോടെ ലക്ഷങ്ങള്‍ മുടക്കി തടയണ നിര്‍മ്മിക്കുന്നത് പതിവാണ്. രാഷ്ട്രീയക്കാരും ഉദ്യേഗസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിന്റെ പിന്നിലെന്ന് ആക്ഷേപമുണ്ട്. കുടിവെള്ളവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായതുകൊണ്ട് ആരും ഇതിനെ എതിര്‍ക്കാറില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.