ബൈക്ക് യാത്രികന് പരിക്ക്

Saturday 14 April 2018 2:00 am IST
കടുത്തുരുത്തി: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ബ്രഹ്മമംഗലം കാലായില്‍ ശ്യാംകുമാറി (30) നാണ് പരിക്കേറ്റത്

 

കടുത്തുരുത്തി: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ബ്രഹ്മമംഗലം കാലായില്‍ ശ്യാംകുമാറി (30) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 8.30ന് കടുത്തുരുത്തി ഇടക്കര വളവിലാണ് അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ കോട്ടയം ഭാഗത്തേക്ക് പോയ കാര്‍ എതിര്‍ വശത്തേക്ക് ദിശമാറി കയറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ ശ്യാംകുമാറിനെ പരിക്കുകളോടെ നാട്ടുകാര്‍ ചേര്‍ന്ന് മുട്ടുച്ചിറ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.