സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോട് അവഗണന

Saturday 14 April 2018 2:00 am IST
മുണ്ടക്കയം: സ്വകാര്യ ബസുകളില്‍ ആനുകൂല്യം നിര്‍ബന്ധമാക്കിയിട്ടും ജീവനക്കാരുടെ കനിവ് കാത്തു നില്‍ക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. പെരുമഴയത്തു പോലും ബസിന് പുറത്ത് കാത്തു നില്‍ക്കേണ്ട അവസ്ഥയിലാണിവര്‍.

 

മുണ്ടക്കയം: സ്വകാര്യ ബസുകളില്‍ ആനുകൂല്യം നിര്‍ബന്ധമാക്കിയിട്ടും ജീവനക്കാരുടെ കനിവ് കാത്തു നില്‍ക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. പെരുമഴയത്തു പോലും ബസിന് പുറത്ത് കാത്തു നില്‍ക്കേണ്ട അവസ്ഥയിലാണിവര്‍. മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാന്റിലാണ് കോളജ് വിദ്യാര്‍ത്ഥികളോട് ഇത്തരത്തിലുള്ള അവഗണന. കഴിഞ്ഞ ദിവസം മഴ ശക്തമായി പെയ്തപ്പോള്‍ യാത്രക്കാരെ കയറ്റി ബസ് സ്റ്റാര്‍ട്ട് ചെയ്യുന്നതുവരെ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ക്ക് ബസിന് പുറത്ത് നില്‍ക്കേണ്ടതായി വന്നു. മുണ്ടക്കയം -കോരുത്തോട്, മുണ്ടക്കയം -ഇളംകാട് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് വിദ്യാര്‍ത്ഥികളോട് അവഗണന കാട്ടുന്നത്. ഫുള്‍ ടിക്കറ്റ് എടുത്താല്‍ ബസില്‍ കയറാമെന്ന നിലപാടാണ് ജീവനക്കാര്‍ സ്വീകരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ദ്ധനവിന്റെ പേരില്‍ കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതു ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ജീവനക്കാര്‍ രോഷാകുലരാകുന്നതായും പരാതിയുണ്ട്. അധികൃതര്‍ ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലായെന്ന് ആക്ഷേപമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.