കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ചു

Saturday 14 April 2018 2:00 am IST
കിടങ്ങൂര്‍: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു. കുമ്മണ്ണൂര്‍ മംഗളാരം ജങ്ഷനില്‍ ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം.

 

കിടങ്ങൂര്‍: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു. കുമ്മണ്ണൂര്‍ മംഗളാരം ജങ്ഷനില്‍ ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. പാലായില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസും പാലാ സ്വദേശികള്‍ സഞ്ചരിച്ച കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് വഴിയരികിലെ പാടത്തേക്ക് ചരിഞ്ഞു നിന്നു. 

കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് അതിരമ്പുഴ-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.