ഇരുപതാം വയസില്‍ മികച്ച നടന്‍

Saturday 14 April 2018 3:36 am IST
"undefined"

ഇരുപതാമത്തെ വയസിലാണ് റിഥി സെന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. നടകത്തിലും സിനിമയിലും ഒരു പോലെ തിളങ്ങിയ നടന്‍ കൗശിക് സെന്നിന്റെയും നര്‍ത്തകി രശ്മി സെന്നിന്റേയും മകന്‍ റിഥി മൂന്നാമത്തെ വയസുമുതല്‍ നാടകത്തില്‍ അഭിനയിക്കുന്നു. മൂന്നു വയസുള്ളപ്പോള്‍ റിഥിയെ നാടകത്തില്‍ അഭിനയിക്കാന്‍ സ്റ്റേജിലേക്ക് എടുത്തു കൊണ്ടു പോകുന്നതിനെക്കുറിച്ച് മുത്തശ്ശിയും നടിയുമായ ചിത്ര സെന്‍ ഓര്‍ക്കുന്നു.

2012ല്‍ ഏറെ ശ്രദ്ധേയമായ കാഹാനി എന്ന ചിത്രത്തില്‍ അഭിനയിച്ച റിഥി പിന്നീട് ഇതുവരെ പന്ത്രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകളില്‍ അഭിനയിക്കുമ്പോള്‍ത്തന്നെ അച്ഛന്‍ കൗശിക് സംവിധാനം ചെയ്യുന്നതടക്കമുള്ള നാടകങ്ങളിലും റിഥി വേഷമിട്ടു. 

കൗശിക് ഗാംഗുലി സംവിധാനം ചെയ്ത നാഗകിര്‍ത്തന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് റിഥിയെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.  ഭിന്നലിംഗക്കാരുടെ പ്രണയകഥ പറയുന്ന ചിത്രമാണിത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.