തിരക്കഥ സിപിഎം; സംവിധാനം എസ് പി

Saturday 14 April 2018 5:19 am IST
"undefined"

കൊച്ചി: വരാപ്പുഴയില്‍ പോലീസ് യുവാവിനെ  ചവിട്ടിക്കൊന്ന സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം ജില്ലാനേതൃത്വം. സിപിഎം നേതൃത്വത്തിന്റെ ആജ്ഞ ശിരസാ വഹിക്കുകയായിരുന്നു ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്.ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ലോക്കല്‍ പോലീസിനെ മാറ്റി നിര്‍ത്തി എസ്പി യുടെ പ്രത്യേക സക്വാഡാണ്  ശ്രീജിത്തിനെ അറസ്റ്റു ചെയതത്.  ഇത് സിപിഎം നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു.  

വാസുദേവന്റെ സഹോദരനുമായുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് വീട് ആക്രമിക്കുന്നതിലേക്കും വാസുദേവന്റെ ആത്മഹത്യയിലേക്കും നയിച്ചത്. ഈ സംഭവം സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുകയായിരിന്നു. ബിജെപിക്കുള്ളില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. സംഭവം നടന്ന പ്രദേശത്ത് ബിജെപിക്കാണ് മേല്‍ക്കൈ. ബിജെപിക്കാരനാണ് വാര്‍ഡ് മെമ്പര്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  സിപിഎമ്മിന്റെ കൈയില്‍ നിന്നും  വാര്‍ഡ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

കുറെക്കാലമായി ബിജെപിയെ ഏതുവിധേയനെയും തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു സിപിഎം. ഇതിനിടെയാണ് വാസുദേവന്റെ ആത്മഹത്യ. എസ്പിയെ ഉപയോഗിച്ച് പ്രദേശത്തെ ബിജെപിക്കാരെ കേസില്‍പ്പെടുത്താനാണ് പദ്ധതി തയ്യാറാക്കിയത്. പോലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് എസ്പി ആവര്‍ത്തിക്കുന്നു. എന്നാല്‍ മരണത്തിനുത്തരവാദി എസ്പി തന്നെയാണെന്നും നാട്ടുകാര്‍ പറയുന്നു. 

വെള്ളിയാഴ്ച രാത്രി ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത് എസ്പിയുടെ പ്രത്യേക സ്‌ക്വാഡിലുള്ള ഉദ്യോഗസ്ഥരാണ്. ഇവര്‍ വീട്ടില്‍ വച്ചും വാഹനത്തില്‍ വച്ചും മര്‍ദ്ദിച്ചു. അതിന് ശേഷമാണ് സ്റ്റേഷനില്‍ എത്തിച്ചത്. പോലീസിന് തെറ്റുപറ്റിയിട്ടില്ല എന്ന് എസ്പി പറയുന്നത് സ്വന്തം സ്‌ക്വാഡിലെ അംഗങ്ങളാണ് കുറ്റം ചെയ്തിരിക്കുന്നത് എന്നതുകൊണ്ടാണ് പോലീസിന് തെറ്റുപറ്റിയെന്ന് പറഞ്ഞാല്‍ പ്രതിക്കൂട്ടിലാവുന്നതും എസ്പി തന്നെയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.