കാവേരി പ്രശ്‌നം; തീ കൊളുത്തിയ വൈക്കോയുടെ അനന്തിരവന്‍ ഗുരുതരാവസ്ഥയില്‍

Saturday 14 April 2018 10:39 am IST
കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച വൈകോയുടെ അനന്തിരവന്‍ ഗുരുതരാവസ്ഥയില്‍
"undefined"

മധുര: കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച വൈകോയുടെ അനന്തിരവന്‍ ഗുരുതരാവസ്ഥയില്‍. വൈകോയുടെ ഭാര്യാ സഹോദരീ പുത്രന്‍ ശരവണ സുരേഷ് ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. വിരുദ്‌നഗര്‍ സ്വദേശിയായ ശരവണ വെള്ളിയാഴ്ച രാവിലെയാണ് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശരവണ അപകടനില തരണം ചെയ്തിട്ടില്ല. പുലര്‍ച്ചെ അഞ്ചിന് പ്രഭാത സവാരിക്കെന്ന് ഭാര്യയോട് പറഞ്ഞ് പുറത്തേക്ക് പോയ ശരവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിന് സമീപത്തെ മൈതാനത്ത് രാവിലെ ഏഴോടെയാണ് ഇയാള്‍ തീകൊളുത്തിയത്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുക എന്ന മുദ്രാവാക്യം മുഴക്കിയ ശേഷമാണ് തീകൊളുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.