മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Saturday 14 April 2018 11:05 am IST
എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിലായാരുന്നു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്
"undefined"

ന്യൂദല്‍ഹി: എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിലായാരുന്നു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.

വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, കൂടുതല്‍ സമൃദ്ധിയും, നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ വൈവിധ്യത്തില്‍ അഭിമാനിക്കുന്നു. രാജ്യത്തുടനീളം ആളുകള്‍ വിവിധ ആഘോഷങ്ങള്‍ ആഘോഷിക്കുകയാണ്. ഈ പ്രത്യേക അവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ഡോ. ബി.ആര്‍. അംബേദ്കറുടെ 127-ാം ജന്മവാര്‍ഷികമാണ് രാജ്യം ആഘോഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.