ബലാത്സംഗകേസുകളെ രാഷ്ട്രീയ വത്കരിക്കരുത്

Saturday 14 April 2018 11:20 am IST
രാജ്യത്ത് നടക്കുന്ന ബലാത്സംഗകേസുകളെ രാഷ്ട്രീയ വത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നിര്‍ത്തണമെന്ന് ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു
"undefined"

ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന ബലാത്സംഗകേസുകളെ രാഷ്ട്രീയ വത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നിര്‍ത്തണമെന്ന് ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.

'നിയമവും സര്‍ക്കാരും ഭരണഘടനാനുസൃതമായ നടപടിയുടന്‍ സ്വീകരിക്കും. വിഷയത്തെ രാഷ്ട്രീയ വത്കരിക്കാന്‍ ആഗ്രഹിക്കുന്ന ചില ആളുകളുണ്ട്. ഇരയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം. രാഹുല്‍ ഗാന്ധിയെ അടക്കം വിമര്‍ശിച്ചാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

ബലാത്സംഗ കേസില്‍ ആരോപണവിധേയനായ ഗായത്രി പ്രജാപതിയെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് പിന്താങ്ങിയതിനെയും സ്മൃതി ഇറാനി വിമര്‍ശിച്ചു. അന്ന് ഗായത്രി പ്രജാപതിക്കുവേണ്ടി വോട്ട് ചോദിച്ചവരാണ് ഇന്ന് പ്രതിഷേധിക്കുന്നത്. ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയാമെന്നും സ്മൃതി  പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.