ലണ്ടന്‍: കത്തുവ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. സംഭവം പൈശാചികമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. മാധ്യമങ്ങളോടുള്ള ദൈനംന്തിന കൂടിക്കാഴ്ചക്കിടെയാണ് കത്വ സംഭവത്തില്‍ യുഎന്‍ പ്രതികരിച്ചത്.
കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതാണ് സംഭവം. ഇതിനെതിരെ രാജ്യത്താകമാനം വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: