ഇടിമിന്നലില്‍ വ്യാപകനഷ്ടം

Saturday 14 April 2018 12:53 pm IST

കൊട്ടാരക്കര: ഇടിമിന്നലിലും കാറ്റിലും കൊട്ടാരക്കര യില്‍ വ്യാപകമായ നാശം. മൈലം വില്ലേജില്‍ മാത്രം 30 വീടുകള്‍ക്കു നാശമുണ്ടായി. മുപ്പതോളം സ്ഥലങ്ങളില്‍  ഇലക്ട്രിക് ലൈനുകള്‍ തകര്‍ന്നു. ഇരുപത് പോസ്റ്റുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം തകരാറിലായി. മൈലം, പള്ളിക്കല്‍, കോട്ടാത്തല, കൊട്ടാരക്കര പ്രദേശങ്ങളിലുണ്ടായ നാശത്തിന്റെ തോത് വലുതാണ്. കോട്ടാത്തല മരുതൂര്‍ ജങ്ഷന് സമീപം പള്ളിയില്‍വീട്ടില്‍ തുളസീധരന്‍പിള്ളയുടെ വീടിനു മുകളില്‍ മരംവീണു. അമ്പലപ്പുറം പാങ്ങോട് ഭാഗത്ത് ഇടിമിന്നലേറ്റ് നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ നശിച്ചു. ഗിരീഷ്'വനില്‍ മോഹനന്‍പിള്ളയുടെ വീടിന്റെ ഭിത്തികള്‍ വിണ്ടുകീറുകയും കിണറിന്റെ തൂണുകള്‍ തകരുകയും ചെയ്തു. പള്ളിക്കല്‍, ചെമ്പന്‍പൊയ്ക, മണ്ണറ, ഗുരുമന്ദിരം പ്രദേശങ്ങളളില്‍ പതിനഞ്ച് വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ വീണു. വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടങ്ങള്‍ ഉണ്ടായി. കാര്‍ഷികനാശം വലിയതോതില്‍ ഉണ്ടായിട്ടുണ്ട് വയലേലകളിലെ വാഴ, മരച്ചീനി കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചു. കോട്ടാത്തല പെരുംകുളം ഭാഗങ്ങളിലും കാറ്റേ നാശം വിതച്ചു. നഷ്ടം കണക്കാക്കി വരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.