റെയില്‍വെ ട്രാക്കില്‍ മരം വീണു; അപകടം ഒഴിവായി

Saturday 14 April 2018 12:55 pm IST

പത്തനാപുരം: ശക്തമായ കാറ്റിലും മഴയിലും കൊല്ലം-ചെങ്കോട്ട ബ്രോഡ്‌ഗേജ് പാതയില്‍ മരങ്ങള്‍ കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30നാണ് ആദ്യമരം വീണത്. ആവണീശ്വരം സ്റ്റേഷനും കുരി സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. ഇടമണ്‍ ഗുരുവായൂര്‍ പാസഞ്ചര്‍ അടുത്തെത്തിയപ്പോഴാണ് മരം വീണത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ലോക്കോപൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. കുരാ റെയില്‍വേ സ്റ്റേഷനും തലവൂര്‍ ക്ഷേത്രത്തിനും ഇടയിലെ പന്തപറമ്പില്‍ മണ്‍തിട്ടയ്ക്ക് സമീപമാണ് മരങ്ങള്‍ വീണത്. ഒരു മണിക്കൂറിനുശേഷമാണ് പാതയില്‍ നിന്ന് മരങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള മരമാണ് റെയില്‍വേ പാളത്തിന് കുറുകെ വീണത്. പല'ഭാഗങ്ങളിലായി നാല് മരങ്ങളാണ് നിലംപതിച്ചത്. ഫയര്‍ഫോഴ്‌സും പ്രദേശവാസികളും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് മരങ്ങള്‍ നീക്കം ചെയ്തു. പാതയുടെ വശങ്ങളിലെ റെയില്‍വേ ഭൂമിയില്‍ നിരവധി മരങ്ങളാണ് അപകടാവസ്ഥയിലായില്‍ നില്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.