അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി

Saturday 14 April 2018 3:14 pm IST
കണക്ക് ചെയ്തില്ല എട്ടുവയസ്സുകാരന് നേരെ അധ്യാപകന്റെ ക്രൂരത. അരിശം കൊണ്ട അധ്യാപകന്‍ കുട്ടിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി. മഹാരാഷ്ട്രയിലെ പിംപാല്‍ഗാവ് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം
"undefined"

മുംബൈ: കണക്ക് ചെയ്തില്ല എട്ടുവയസ്സുകാരന് നേരെ അധ്യാപകന്റെ ക്രൂരത. അരിശം കൊണ്ട അധ്യാപകന്‍ കുട്ടിയുടെ തൊണ്ടയില്‍ ചൂരല്‍ കുത്തിയിറക്കി. മഹാരാഷ്ട്രയിലെ പിംപാല്‍ഗാവ് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 

അധ്യാപകന്റെ പ്രാകൃത ശിക്ഷാരീതയില്‍ ഗുരുതരമായി പരിക്കേറ്റ രോഹന്‍ ഡി ജന്‍ജിര്‍ എന്ന വിദ്യാര്‍ഥിയെ പുണെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്ലാസ് നടക്കുന്നതിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് കണക്ക് ചെയ്യാന്‍ നല്‍കിയത്. എന്നാല്‍ രോഹന് കണക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അധ്യാപകന്‍ ചൂരല്‍ തൊണ്ടയിലേക്ക് കുത്തിയിറക്കുകയായിരുന്നു. ശ്വാസ നാളത്തിനും, അന്ന നളത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടി ശ്വാസം കിട്ടാതെ ക്ലാസില്‍വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പേടിച്ചുവിറച്ച കുട്ടികള്‍ പുറത്തേക്ക് ഓടിയതോടെയാണ് സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കുട്ടിയുടെ നില മെച്ചപ്പെടുന്നതിനായി കാത്തിരിക്കുകയാണെന്നും മൊഴി രേഖപ്പെടുത്തിയതിനുശേഷം കൂടുതല്‍ നടപടികളിലേക്കു കടക്കുമെന്നും പോലീസ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.