ഗുരുഗ്രാം( ഹരിയാന): ജസ്റ്റിസ്വിഷ്ണു സദാശിവ കോക്ജെയെ വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷനായി തെരഞ്ഞെടുത്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അലോക് ഗുപ്ത( വര്‍ക്കിങ്ങ് പ്രസിഡന്റ്) അശോക് ചൗഗ്ളെ( വര്‍ക്കിങ്ങ് പ്രസിഡന്റ് വിദേശം) മിലിന്ദ് പരാണ്ഡെ(ജനറല്‍ സെക്രട്ടറി ) വിനായക് ദേശ്പാണ്ഡെ( സംഘടനാ സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. ഹരിയാന മുന്‍ ഹൈക്കോടതി ജഡ്ജിയും മുന്‍ ഗവര്‍ണ്ണറുമാണ് കോക്ജെ.
കേരളത്തില്‍ നിന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്ജെആര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി വി. മോഹനന്, വൈസ് പ്രസിഡന്റ് സരളാ എസ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: