അംബേദ്കര്‍ ജയന്തി വിപുലമായി ആഘോഷിച്ചു

Sunday 15 April 2018 1:48 am IST


ആലപ്പുഴ: ഭാരതീയ ജനത പട്ടികജാതി മോര്‍ച്ച  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡോ. ബി. ആര്‍. അംബേദ്കറുടെ  127-ാം ജയന്തി സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി ഉദ്ഘാടനം ചെയ്തു.    അംബേദ്കറുടെ ദര്‍ശനങ്ങള്‍ക്ക്  പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടമാണ്. കാലത്തിനു മുന്‍പേ നടന്ന വ്യക്തിത്വമായിരുന്നു  അംബേദ്കര്‍.
  പട്ടികജാതി പിന്നോക്ക വിഭാഗങ്ങളെ വലവീശിപ്പിടിക്കാന്‍  രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് രാജ്യത്ത് മത്സരിക്കുന്ന കാലഘട്ടമാണ്. ഇതിനു കാരണം പട്ടികജാതി സമൂഹം ബിജെപിയിലേക്ക് വരുന്നതാണ്. ഭരണഘടന നിര്‍മ്മാണത്തിലൂടെ രാജ്യത്തെ മുഴുവന്‍ ജനതയുടെയും ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ കര്‍മ്മയോഗി യുമായിരുന്നു അംബേദ്കറെന്നും അദ്ദേഹം  പറഞ്ഞു. ഇ.ആര്‍ രാജേഷ് അദ്ധ്യക്ഷനായി. മോര്‍ച്ച ജില്ലാ നേതാക്കളായ ശ്രീ. രമേശ് കൊച്ചുമുറി, എ.എന്‍ ഹരിദാസ്,കെ.കെ കൃഷ്ണന്‍ കുട്ടി,കെ.എസ് വിജയന്‍ എന്നിവര്‍ സംസാരിച്ചു.പുഷ്പാര്‍ച്ചന നടത്തി യോഗം അവസാനിപ്പിച്ചു.
 അമ്പലപ്പുഴ: അഖിലകേരള ഹിന്ദു സാംബവര്‍ മഹാസഭ കരൂര്‍ 30 ആം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ഡോ: ബി ആര്‍ അംബേദ്ക്കറുടെ 127-ാമത് ജന്മദിനം ആഘോഷിച്ചു. പ്രസിഡന്റ് അനുമോദ്കുമാര്‍ പതാക ഉയര്‍ത്തി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സെക്രട്ടറി ഹരിമോന്‍ കെ രമാലയം, ഖജാന്‍ജി സുഷമ്മാവേണു തുടങ്ങിയവര്‍ സംസാരിച്ചു.
തുറവൂര്‍: ഭാരതീയ വിചാരകേന്ദ്രം തുറവൂര്‍ സ്ഥാനീയ സമിതി അംബേദ്കര്‍ ജയന്തിയും പ്രബന്ധ സമ്മേളനവും ആചരിച്ചു. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഭരണഘടനാശില്പി എന്ന നിലയിലും സാമൂഹിക പരിഷ്‌കര്‍ത്താവ്എന്ന നിലയിലും അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ അദ്ദേഹം സ്മരിച്ചു. വിചാരകേന്ദ്രം തുറവൂര്‍ സ്ഥാനീയ സമിതി പ്രസിഡന്റ്് പി. രാമപ്രസാദ് അദ്ധ്യക്ഷനായി. ദേശീയോദ്ഗ്രഥനത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട അംബേദ്കറുടെ ആശയങ്ങള്‍ എന്നും ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നമനത്തിനായി കാംക്ഷിച്ചതായി അദ്ദേഹം വ്യക്തമാക്കി.
  രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ പ്രചാരക് പ്രമുഖ് ഗോവിന്ദന്‍കുട്ടി, ഡോ. ബി.ആര്‍. അംബേദ്കര്‍ ദേശീയ വാദിയും നവോത്ഥാന നായകനും വിഷയത്തില്‍ പ്രബന്ധം വതരിപ്പിച്ചു.  അശ്വന്ത് സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു ബാലഗോപാല്‍ ഷേണായി, മാറ്റു സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.