ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി
Sunday 15 April 2018 1:49 am IST
ആലപ്പുഴ: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ ആരംഭിച്ച പരിശോധന തുടരുന്നു. വെള്ളിയാഴ്ച 10 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍നിന്ന് ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു.
രാവിലെ 6.30 മുതല്‍ ഒമ്പത് വരെയായിരുന്നു പരിശോധന. ഇരുമ്പുപാലം മുതല്‍ തെക്കോട്ട് എസ്ഡി കോളജ് വരെയും ആലപ്പുഴ ജനറല്‍ ആശുപത്രി സമീപ പ്രദേശങ്ങളിലുമായിരുന്നു പരിശോധന. ജനറല്‍ ആശുപത്രിക്ക് സമീപമുള്ള റെഡ് ചില്ലീസ്, തിരുവമ്പാടി തെക്കുവശമുള്ള ഹലാല്‍ ഫുഡ് പാര്‍ക്ക്, സാദിയാസ് എന്നീ ഹോട്ടലുകളില്‍നിന്ന് പഴകിയ ചോറ്, പാകംചെയ്ത ഇറച്ചി വിഭവങ്ങള്‍, മോര് തുടങ്ങിയവ പിടിച്ചെടുത്തു.
ഇവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.