ുരിതാശ്വാസ പ്രവര്‍ത്തനം കാര്യക്ഷമമാക്കും

Saturday 14 April 2018 7:56 pm IST

 

തലശ്ശേരി : തലശ്ശേരി നിയോജക മണ്ഡലം പരിധിയില്‍ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമ മാക്കുന്നതിനുവേണ്ടി റവന്യൂ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എ.എന്‍ ഷംസീര്‍ എംഎല്‍.എ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ സി. കെ രമേശന്‍, തഹസില്‍ദാര്‍ ടി.പി.സത്യനാഥന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ വി.പ്രശാന്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യാന്‍ ആവശ്യമായ വെള്ളവും വാഹനവും റവന്യൂ വകുപ്പു മുഖേന അനുവദിക്കാനും മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് തലത്തില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും വില്ലേജ് ഓഫീസര്‍മാരുടെയും യോഗം ഈ മാസം 20 നകം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.