സന്മനസുള്ളവരുടെ കനിവ് തേടി മൂന്നരവയസ്സുകാരി

Sunday 15 April 2018 2:00 am IST

 

അമ്പലപ്പുഴ: ഹൃദയഭിത്തിക്ക് സുഷിരമുള്ള മൂന്നര വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ മത്സ്യത്തൊഴിലാളി കുടുംബം ദുരിതത്തില്‍. ഹൃദയാഘാതത്തെത്തുടര്‍ന്ന് പിതാവ് വിശ്രമത്തിലായതോടെ കുടുംബം കണ്ണീരില്‍. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡ് സുനാമി കോളനിയില്‍ ഷാനവാസ്- ഷാഹിന ദമ്പതികളുടെ മകള്‍ ആഷിനയുടെ ശസ്ത്രക്രിയയാണ് പണമില്ലാത്തതിനാല്‍ നീണ്ടുപോകുന്നത്. 

  ആറാം മാസത്തിലാണ് കുട്ടിക്ക് ഹൃദയഭിത്തിയിലെ സുഷിരമുണ്ടായത്. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സ ആരംഭിച്ചു. മാസം തോറും നടത്തേണ്ട പരിശോധനയും ഇപ്പോള്‍ മുടങ്ങിയ അവസ്ഥയാണ്. മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന ഷാനവാസിന് ഹൃദയാഘാതത്തോടെ വിശ്രമത്തിലാണ്. മകളുടെ ശസ്ത്രക്രിയയ്ക്കായി നാലു ലക്ഷം രൂപ കണ്ടെത്താന്‍ ഇവര്‍ക്ക് ഒരു മാര്‍ഗ്ഗവുമില്ല. 

  ആഷിനയുടെ ശസ്ത്രക്രിയയ്ക്കായി സന്മനസുള്ള കാരുണ്യമതികളുടെ സഹായം തേടുകയാണിവര്‍. ഇതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 41082200029898 നമ്പരില്‍ അക്കൗണ്ട് തുറന്നു. ഐഎഫ്എസ്്‌സി കോഡ് എസ് വൈഎന്‍ബി000410. ഫോണ്‍: 7902752329.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.