മോഡിജിയുടെ നിരാഹാരം, പ്രതിപക്ഷത്തിനുള്ള മുന്നറിയിപ്പ്

Sunday 15 April 2018 3:41 am IST

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ നിയമനിര്‍മ്മാണസഭകളില്‍ അരങ്ങേറിയ പ്രവണതകള്‍ ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ ഓരോഭാരതീയന്റെയും തലകുനിക്കാന്‍ ഇടയാക്കും . പ്രതിപക്ഷ നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്.രാഷ്ട്രവികസനത്തിനു തടസ്സം സൃഷ്ടിക്കുന്ന വിഘടനവാദികളുടെ തലത്തിലേക്ക് ഓരോ പ്രതിപക്ഷ കക്ഷിയും തരംതാഴുന്ന കാഴ്ചക്കാണ് നിയമനിര്‍മാണസഭ സാക്ഷ്യം വഹിക്കുന്നത് .  

 ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഭാഗം കാര്യക്ഷമമായ ഒരുനടപടിയും കൂടാതെ ഏപ്രില്‍ ആറിന്  അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. ബജറ്റ് സമ്മേളനത്തില്‍ ഇരുനൂറ്റി അമ്പതു മണിക്കൂറുകളാണ് നിയമനിര്‍മ്മാണസഭയില്‍ നമുക്ക് നഷ്ടമായത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ചതിലൂടെ അറിഞ്ഞുകൊണ്ടുതന്നേ രാജ്യവികസനത്തിനു തുരങ്കംവയ്ക്കുകയാണ് ഇക്കൂട്ടര്‍ ചയ്തിരിക്കുന്നതു. 

ലോക്‌സഭാ നൂറ്റിഇരുപത്തിയെട്ടു മണിക്കൂറുകളോളം പ്രതിപക്ഷം തടസ്സപെടുത്തിയപ്പോള്‍, ഇരുപത്തിഒന്‍പതു സിറ്റിങ്ങുകളിലായി മുപ്പത്തിനാലുമണിക്കൂറുകളാണ് ലോകസഭാ പ്രവര്‍ത്തിച്ചത് .അത് നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ പ്രവര്‍ത്തി സമയത്തേക്കാള്‍ താഴെയാണ്. നൂറ്റിഇരുപത്തിയൊന്നു മണിക്കൂറുകള്‍ രാജ്യസഭ തടസ്സപ്പെട്ടു. തോ രഹസ്യഅജണ്ടനടപ്പാക്കാന്‍ ഒന്നിച്ചു ചേര്‍ന്ന് സഭാനടപടികള്‍ തടസ്സപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ മറ്റു പ്രതിപക്ഷകക്ഷികള്‍.   

ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നടപടിക്കെതിരെ നിലപാടെടുക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുന്നത്. അതിന്റെ ആദ്യപടിയായാണ്  നിരാഹാരം.  അത് രാജ്യവ്യാപകമായി ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.  ലോകചരിത്രത്തിലെല്ലാം നോക്കിയാല്‍ മനസ്സിലാക്കാവുന്ന ഒരു വസ്തുതയാണ് സത്യാഗ്രഹത്തിന്റെ വിജയം. 

എന്നും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജനങ്ങളുടെ ഈ പ്രതികരണം പ്രതിപക്ഷം കണ്ടില്ലെങ്കില്‍ ഒരുപക്ഷെ ഭരണഘടനയുടെ വ്യവസ്ഥകല്‍  രാഷ്ട്രപതിയുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയെന്നുവരാം. അങ്ങനെ വന്നാല്‍ മുന്‍കാലപ്രാബല്യത്തോടെ  നിയമനിര്‍മാണ സഭയില്‍ നഷ്ടപെട്ട അത്രയുംസമയം പദ്ധതികള്‍ നടപ്പിലാക്കാന്‍ മുന്നോട്ടുനീട്ടിക്കിട്ടും. നിയമനിര്‍മ്മാണസഭയില്‍ പ്രതിപക്ഷം നടത്തുന്ന നാടകത്തിനു   വിരാമമിടാന്‍  അച്ചടക്കനടപടികളുടെ ഭാഗമായി സഭാംഗങ്ങളുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാം. എന്തുതന്നെയായാലും  മോദിസര്‍ക്കാര്‍ കടുത്തനടപടികള്‍ സ്വീകരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല.

 പത്മകുമാര്‍, റാന്നി  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.