പക്ഷികള്‍ക്ക് ദാഹ ജലവുമായി റസിഡന്‍സ് അസോസിയേഷന്‍

Sunday 15 April 2018 2:00 am IST

 

 

അരൂര്‍: കടുത്ത വേനലില്‍ പക്ഷികള്‍ക്ക് ദാഹ ജലം നല്‍കി മാതൃകയാകുകയാണ് അരൂര്‍ ഹൈ ലെറ്റ് റസിഡന്‍സ് അസോസിയേഷന്‍. അസോസിയേഷനിലെ മുഴുവന്‍ വീടുകളിലും ഇതിന്റെ ഭാഗമായി മണ്‍ചട്ടികള്‍ വിതരണം ചെയ്തു.  

 പക്ഷി കാരുണ്യം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത മണ്‍ചട്ടികള്‍ ഓരോ വീട്ടിലേയും തണല്‍ മരത്തിന്റെ ചുവട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അസോസിയേഷനിലേ 200  വീടുകളില്‍ മണ്‍ചട്ടികള്‍ വിതരണം ചെയ്തു. 

 പദ്ധതിയുടെ വിതരണ ഉദ്ഘാടനം വ്യാപാരി വ്യവസായിഏകോപന സമിതി അരൂര്‍ യൂണിറ്റ് പ്രസിഡന്റ പി. ബി. പ്രേം ലാല്‍ നിര്‍വഹിച്ചു.കെ. കെ. ബാലസുബ്രമണ്യന്‍, ഷീല അശോകന്‍, മിനി രാധാകൃഷണ്‍, രാധിക സദീശന്‍, ജസ്സി അഗസ്റ്റിന്‍  എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.