ചെങ്ങന്നൂര്‍: ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമനിര്‍മ്മാണം നടത്തുക. ബലാത്സംഗ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കണ്ണ്മൂടി പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. സമരം എബിവിപി ജില്ലാ പ്രസിഡന്റ് രാഹുല്‍ വെണ്മണി ഉദ്ഘാടനം ചെയ്തു. നഗര്‍ പ്രസിഡന്റ് അനന്തു അദ്ധ്യക്ഷനായി. ആതിര, ഗൗരി, അര്ജ്ജുന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: