രണ്ടാം സ്വാതന്ത്ര്യസമര സേനാനി കുടുംബസംഗമം: ബ്രോഷര്‍ പ്രകാശനവും നിധി ശേഖരണ ഉദ്ഘാടനവും നടത്തി

Saturday 14 April 2018 8:55 pm IST

 

കണ്ണൂര്‍: 1975 ലെ അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്വിറ്റിന്ത്യാ ദിനമായ ആഗസ്ത് 9 ന് ആലുവയില്‍ നടത്താന്‍ തീരുമാനിച്ച രണ്ടാം സ്വാതന്ത്ര്യസമര സേനാനി കുടുംബമഹാസംഗമം വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസവും പീഡനവും അനുഭവിച്ചവരും ഒളിപ്രവര്‍ത്തനം നടത്തിയവരും ആദ്യകാല സംഘടനാ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മഹാസംഗമത്തില്‍ പതിനായിരങ്ങള്‍ അണിചേരും.

സംഗമത്തിന്റെ ജില്ലാതല പ്രചരണാര്‍ത്ഥമുള്ള ബ്രോഷര്‍ പ്രകാശനവും നിധി ശേഖരണത്തിന്റെ ഉദ്ഘാടനവും സ്വാഗതസംഘം രക്ഷാധികാരിയും ആര്‍എസ്എസ് വിഭാഗ് സംഘചാലകുമായ സി.ചന്ദ്രശേഖരന് നല്‍കി സ്വാഗതസംഘം കണ്‍വീനറും ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ടുമായ എ.ദാമോദരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രനാഥ് ചേലേരി, എം.പി.ബാലന്‍ മാസ്റ്റര്‍, എ.കെ.നാരായണന്‍, എസ്.പരമേശ്വരന്‍, എം.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.