പരിയാരത്തിന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പദവി അനുവദിക്കണം: പ്രക്ഷോഭ സമിതി

Saturday 14 April 2018 8:56 pm IST

 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പദവിയില്‍ത്തന്നെ ഉയര്‍ത്തണമെന്നും ആര്‍സിസി മോഡല്‍ ആക്കരുതെന്നും പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ആര്‍സിസി മോഡല്‍ സ്വയം ഭരണസ്ഥാപനമാക്കാനുള്ള നീക്കം ദുരുപദിഷ്ടമാണെന്നും അതിനെ നിയമപരമായും പ്രക്ഷോഭപരിപാടികളിലൂടെയും നേരിടുമെന്നും പ്രക്ഷോഭ സമിതി മുന്നറിയിപ്പ് നല്‍കി. ഉത്തരമലബാറിലെ പതിനായിരക്കണക്കിന് വരുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് വിദഗ്ധവും സൗജന്യവുമായ ചികിത്സയും സര്‍ക്കാര്‍ ഫീസില്‍ മെഡിക്കല്‍ വിദ്യാഭ്യാസവും സാധ്യമാകണമെങ്കില്‍ പൂര്‍ണമായും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പദവി തന്നെ ആവശ്യമാണ്. പ്രക്ഷോഭസമിതിയുടെ ഭാവി പരിപാടി ആലോചിക്കുന്നതിന് വിപുലമായ സമാനമനസ്‌കരായ എല്ലാവരും പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ നാളെ വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ ചേരും.

യോഗത്തില്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രാജന്‍ കോരമ്പേത്ത്, സണ്ണി അമ്പാട്ട്, പി.പവിത്രന്‍, മേരി അബ്രഹാം, ഇസബെല്‍ സൗമി, എം.കെ.ജയരാജന്‍, ടി.ചന്ദ്രന്‍, അഡ്വ.കസ്തൂരിദേവന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.