ഗുസ്തി: വിനേഷ് ഫോഗാട്ടിനും സുമിത് മാലിക്കിനും സ്വര്‍ണ്ണം

Sunday 15 April 2018 3:45 am IST
"undefined"

ഗോള്‍ഡ്‌കോസ്റ്റ്: ബോക്‌സിങ് റിങ്ങില്‍ നിന്നുള്ള നേട്ടത്തിന് പിന്നാലെ ഗുസ്തി ഗോദയിലും ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം. രണ്ട് വീതം സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. വനിതകളുടെ 50 കി.ഗ്രാം നോര്‍ഡിക് ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗാട്ടും പുരുഷന്മാരുടെ 125 കി.ഗ്രാം വിഭാഗത്തില്‍ സുമിത് മാലിക്കുമാണ് സ്വര്‍ണ്ണമണിഞ്ഞത്. വനിതകളുടെ 62 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സാക്ഷി മാലിക്കും പുരുഷന്മാരുടെ 86 കി.ഗ്രാം ഫ്രീസ്‌റ്റൈലില്‍ സോംവീറുമാണ് വെങ്കലം നേടിയത്. 

കാനഡയുടെ ജെസീക മക്‌ഡൊണാള്‍ഡിനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗാട്ട് സ്വര്‍ണ്ണമണിഞ്ഞത്. 2014 ഗ്ലാസ്‌ഗോ ഗെയിംസില്‍ 48 കി.ഗ്രാം വിഭാഗത്തില്‍ ഹരിയാന സ്വദേശിനിയായ വിനേഷ് ഫോഗാട്ട് സ്വര്‍ണ്ണം നേടിയിരുന്നു. 125 കിലോ ഫ്രീസ്‌റ്റൈലില്‍ നൈജീരിയയുടെ സിനിവി ബോള്‍ട്ടിക്കിനെ മലര്‍ത്തിയടിച്ചാണ് സുമിത് മാലിക്കിന്റെ സ്വര്‍ണ്ണനേട്ടം. മത്സരത്തിനിടെ പരിക്കേറ്റ സിനിവി പിന്മാറുകയായിരുന്നു. ഇതോടെ ഗോദയില്‍ നിന്ന് അഞ്ച് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമടക്കം 12 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വാരിക്കൂട്ടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.