അംബേദ്കര്‍ ജയന്തി: ജില്ലയില്‍ വിപുലമായ ആഘോഷങ്ങള്‍

Sunday 15 April 2018 2:00 am IST
ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു.

 

കോട്ടയം: ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ: എം.എസ്.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നെഹ്‌റു കുടുംബത്തിന് പ്രാമുഖ്യം നല്‍കിയപ്പോള്‍ ബിജെപി സര്‍ക്കാരുകള്‍ അംബേദ്കര്‍ക്കും, സുഭാഷ് ചന്ദ്രബോസിനും,സര്‍ദാര്‍ വല്ലഭായി പട്ടേലിനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പ്രാമുഖ്യം നല്‍കിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എസ്.കരണാകരന്‍ പറഞ്ഞു. 

പ്രസിഡന്റ് ബിനു. ആര്‍.വാര്യര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി. എന്‍. സുഭാഷ്,  സെല്‍ കണ്‍വീനര്‍ ഡോ: ഇ.കെ.വിജയകുമാര്‍, നേതാക്കളായ രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, ജോമോന്‍, കെ.ജെ.സിന്ധു അജിത്ത്, എന്‍.കെ. നന്ദകുമാര്‍, മേഖലാ പ്രസിഡന്റുമാരായ റ്റി.റ്റി.സന്തോഷ്, അനില്‍കുമാര്‍, തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു.

ചങ്ങനാശ്ശേരി: ബിജെപി മണ്ഡലം കമ്മിറ്റി അംബേദ്ക്കര്‍ ജയന്തി ആഘോഷിച്ചു. മാരാര്‍ജി ഭവനില്‍ അംബേദ്ക്കറുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എസ്‌സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.സി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ. മനോജ് യോഗം ഉദ്ഘാടനം ചെയ്തു. 

എസ്‌സി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി കെ.ആര്‍. പ്രദീപ്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്‍. മഞ്ജീഷ്, എന്‍.ടി ഷാജി, പി.സി. അപ്പുക്കുട്ടന്‍, കുമാര്‍ ശിബിരം, പ്രശാന്ത് പെരുന്ന, ആശിഷ് എന്നിവര്‍ സംസാരിച്ചു.

കടുത്തുരുത്തി: ഡോ. ബി.ആര്‍.അംബേദ്ക്കറുടെ 127-ാം ജന്മദിന ആഘോഷം അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആപ്പാഞ്ചിറയില്‍ നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.കെ. അനി അദ്ധ്യക്ഷനായി. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോന്‍, കെ. ജി.ബാബു, വി.റ്റി.അനീഷ്, ജെസി കുര്യന്‍, കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാംബവ മഹാസഭ 14-ാം നമ്പര്‍ കടുത്തുരുത്തി ശാഖയുടെ നേതൃത്വത്തില്‍ ജന്മദിനം ആഘോഷിച്ചു. 

സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി.രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജനിത്രയന്‍ പാലാ പടിക്കല്‍ അദ്ധ്യക്ഷനായി. കെ.കെ.മാധവന്‍, സി. കെ.സോമരാജ്, ശാന്തമ്മ കുഞ്ഞാദിച്ചന്‍, സി. കെ.സുകുമാരന്‍, പി. സി.കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എറികാട്: ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. ആര്യാട്ട് കോളനിയില്‍ നടന്ന ജയന്തി സമ്മേളനം ജില്ലാ സെക്രട്ടറി കെ.പി.ഭുവനേശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്.ഹരിപ്രസാദ് അദ്ധ്യക്ഷനായി. 

ജനറല്‍ സെക്രട്ടറി ശ്രീകാന്ത് എറികാട്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ തോമസ് കിഴക്കേടം, സജി തോമസ്, പ്രശാന്ത് പുതുപ്പള്ളി എന്നിവര്‍ സംസാരിച്ചു.സുകുമാരന്‍ ജയന്തി സന്ദേശം നല്‍കി. മുതിര്‍ന്ന പ്രവര്‍ത്തകനായ ശിവദാസിനെ ആദരിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.