യൂകോ ബാങ്ക് തട്ടിപ്പ്; അന്വേഷണം തുടങ്ങി

Sunday 15 April 2018 8:13 am IST
"undefined"

ന്യൂദല്‍ഹി: യൂകോ ബാങ്കില്‍നിന്ന് 738 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. ബാങ്ക് മുന്‍ ചെയര്‍മാന്‍ അരുണ്‍ കൗള്‍, ഇറ എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥര്‍, രണ്ട് ചാര്‍ട്ടേട് അക്കൗണ്ടന്‍റുമാര്‍ എന്നിവര്‍ക്കെതിരേയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

മുംബൈയിലെയും ദല്‍ഹിയിലെയും ബാങ്കിന്‍റെ ശാഖകളില്‍ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു. അരുണ്‍ കൗള്‍ യൂകോ ബാങ്കിന്‍റെ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. കേസുമായി ബന്ധമുള്ള എല്ലാവരെയും സിബിഐ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ പഞ്ചാബ് നാഷണൽ ബാങ്കിൽ വജ്ര വ്യാപാരി നീരവ് മോദി   11,400 കോടിയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയിരുന്നു. നീരവ് മോദിയും അമ്മാവന്‍ മേഹുല്‍ ചോക്‌സിയും 5000 കോടി തട്ടിയെടുത്തെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും വായ്പ്പാ തട്ടിപ്പ് നടന്നു . ചെന്നൈയിലെ ജ്വല്ലറി ഗ്രൂപ്പായ കനിഷ്‌ക് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എസ്.ബി.ഐയില്‍ നിന്ന് 824.15 കോടി രൂപതട്ടിയെടുത്തെന്നായിരുന്നു പരാതി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.