മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിന് പാളം തെറ്റി; 12 പേർക്ക് പരിക്ക്

Sunday 15 April 2018 8:43 am IST
"undefined"

ജബല്‍പൂര്‍: മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ 12 യാത്രക്കാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. കട്‌നി-ചോപ്പാന്‍ പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ അധികൃതര്‍ അപകട വിവരം സ്ഥിരീകരിച്ചു.

കട്‌നി റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.