യെമനിൽ 18 അല്‍ ഖ്വയ്ദ ഭീകരര്‍ ജയിൽ ചാടി

Sunday 15 April 2018 9:00 am IST
"undefined"

ഏഡന്‍: യെമനിലെ ജയിലില്‍ നിന്ന് 18 അല്‍ ഖ്വയ്ദ ഭീകരര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍ ബയ്ദ പ്രവിശ്യയിലുള്ള ഷിയാ ഹൗതി വിമതരുടെ നിയന്ത്രണത്തിലുള്ള ജയിലില്‍ നിന്നാണ് തടവുകാരായ ഭീകരര്‍ രക്ഷപ്പെട്ടത്.

ജയില്‍ ഗാര്‍ഡുകളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷമാണ് തടവുപുള്ളികള്‍ രക്ഷപ്പെട്ടത്. ഗാര്‍ഡുകളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ ഭീകരര്‍ തട്ടിയെടുത്തതായാണ് വിവരം. എന്നാല്‍ തടവുകാര്‍ എങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന് അറിവായിട്ടില്ല. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

യെമന്റെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ പ്രവിശ്യകളില്‍ അല്‍ ക്വയ്ദ ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ട്. രാജ്യത്ത് നടക്കുന്ന ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും പുറകില്‍ അല്‍ ക്വയ്ദയാണെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.