കിഡംബി ശ്രീകാന്തിന് വെള്ളി

Sunday 15 April 2018 9:54 am IST
"undefined"

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ താരം കിഡംബി ശ്രീകാന്തിന് വെള്ളി. മലേഷ്യയുടെ മുന്‍ ലോക ഒന്നാം നമ്പർ താരം ലീ ചോങ്​ വെയ്​ക്കാണ് സ്വര്‍ണം. രാജീവ്​ ഒൗസേഫിനാണ് വെങ്കലം മെഡല്‍. പുരുഷന്മാരില്‍ ലോക ഒന്നാം നമ്പർ താരമാണ് ശ്രീകാന്ത്.

പുരുഷ സിംഗ്​ള്‍സില്‍ കിഡംബി ശ്രീകാന്ത്​ ഇംഗ്ലണ്ടി​​​ന്‍റെ മലയാളി താരമായ രാജീവ്​ ഒൗസേഫിനെ തോല്‍പിച്ചാണ്​ ഫൈനലില്‍ പ്രവേശിച്ചത്​. വെങ്കല മെഡലിനായി മത്സരിച്ച പ്രണോയ്​ രാജീവ്​ ഒൗസേഫിനു മുന്നില്‍ 2-1ന്​ തോറ്റു.

ഇതുവരെ 26 സ്വര്‍ണവും 19 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യക്ക് 65 മെഡലുകള്‍ നേടിയിട്ടുണ്ട്. 195 പോയിന്‍റുമായി ആസ്ട്രേലിയ ഒന്നാം സ്ഥാനത്തും 130 പോയിന്‍റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.