യുഎസില്‍ കാണാതായ മലയാളി കുടുംബം മരിച്ചെന്ന് സൂചന

Sunday 15 April 2018 11:14 am IST
"undefined"

വാഷിങ്ടൺ: അമേരിക്കയിൽ വിനോദയാത്രയ്ക്കിടെ കാണാതായ നാലംഗ മലയാളി കുടുംബം മരിച്ചുവെന്ന് റിപ്പോർട്ട്. നേരത്തെ ഇവരുടെ വാഹനം ഈല് നദിയിൽ വീണതായി സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈല് നദിയിൽ നിന്ന് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കാണാതായ സംഘത്തിലെ സൗമ്യയുടേതാണെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ; പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

കേരളത്തിലെ തോട്ടപ്പള്ളി കുടുംബാംഗമായ സന്ദീപ്, ഭാര്യ സൗമ്യ, മക്കളായ സിദ്ധാർത്ഥ്, സാചി എന്നിവരെയാണ് കാണാതായത്. അതേസമയം ഇവർ  സഞ്ചരിച്ച വാഹനം ഈല് നദിയിലേക്ക് മറിയുകയും ഒഴുക്കിൽപ്പെട്ട് കാണാതാവുകയും ചെയ്തതാവാമെന്നാണ് പോലീസിന്റെ നിഗമനം. 

പോർട്ട്  ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ സാൻജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളി കുടുംബത്തെ കാണാതായത്. മലയാളി കുടുംബത്തിനായി സതേൺ കാലിഫോർണിയ പോലീസ് വലിയ രീതിയിലുള്ള തിരച്ചിലാണ് നടത്തുന്നത്. ഈൽ നദിയിലും ഇവർ കാര്യമായ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നദിയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ പോലീസ് കണ്ടെത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.