ന്യൂദല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സ്വീഡന്, യുകെ സന്ദര്‍ശനത്തിനുശേഷം ഏപ്രില്‍ 20ന് ബര്ലിനില്വച്ചാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. നാലാം തവണയും മെര്‍ക്കല്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് മോദിയുടെ സ്വീഡന്, യുകെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: