ഉത്തരവാദികളെ പ്രോസിക്യൂട്ട് ചെയ്യണം: കുമ്മനം

Sunday 15 April 2018 9:02 pm IST
"undefined"

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചികിത്സാ സംവിധാനത്തില്‍നിന്ന് എച്ച്‌ഐവി ബാധിച്ച് കുട്ടി മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) ചികിത്സയിലായിരിക്കെ ഹരിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടിക്ക് നല്‍കിയ രക്തം വഴി 

എച്ച്‌ഐവി ബാധ ഉണ്ടായെന്ന എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കണ്ടെത്തല്‍ വളരെ ഗൗരവമേറിയതാണ്.

പലവട്ടം ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാന്‍ ശ്രമിച്ചിട്ടും കാണാനോ, കേള്‍ക്കാനോ ആരോഗ്യമന്ത്രി തയ്യാറായില്ലെന്ന് അച്ഛന്‍ പറയുന്നു. നീതി കിട്ടാന്‍ വേണ്ടിയുള്ള അച്ഛന്റെ നിരന്തരമായ പോരാട്ടത്തെ ചെറുത്തു തോല്‍പിക്കാന്‍ പല കോണുകളില്‍ നിന്ന് ശ്രമമുണ്ടായി. അതിനെയെല്ലാം അതിജീവിച്ചാണ് സത്യം കണ്ടെത്താന്‍ അച്ഛനായത്, കുമ്മനം ചൂണ്ടിക്കാട്ടി.

എച്ച്‌ഐവി ബാധിച്ചതിന്റെ ഉത്തരവാദികള്‍ക്കെതിരെ നാളിതു വരെ ചെറുവിരല്‍ പോലും അനക്കാതിരുന്നത് മനുഷ്യാവകാശലംഘനവും, ബാലപീഡനവുമാണ്. അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം.

മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്ത് കുറ്റക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം, കുമ്മനം പ്രസ്താവിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.