കുറ്റക്കാര്‍ക്കെതിരേ കോണ്‍ഗ്രസ് നടപടി വൈകുന്നതെന്ത്: ബിജെപി

Sunday 15 April 2018 9:44 pm IST
"undefined"

ന്യൂദല്‍ഹി: കഠ്‌വ കേസില്‍ പ്രതികള്‍ക്ക് വേണ്ടി സംസാരിക്കുകയും കോടതിക്കും പോലീസിനുമെതിരേ ദേശീയ പതാകയേന്തി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരേ നടപടിയെടുക്കാത്തതെന്തുകൊണ്ടെന്ന് ബിജെപി. കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ സംസ്ഥാന അധ്യക്ഷന്‍ പ്രകടനത്തിന്റെ മുന്നിലുണ്ടായിരുന്നു.  ഹീനകൃത്യത്തിലെ കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ കൊടുക്കണമെന്നും കേന്ദ്രമന്ത്രികൂടിയായ പ്രകാശ് ജാവ്‌ദേക്കര്‍ ആവശ്യപ്പെട്ടു. 

പ്രാദേശിക ജനതയുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കാനിടയായ രണ്ട് മന്ത്രിമാരെ ബിജെപി രാജിവെപ്പിച്ചു. എന്നാല്‍ ബലാത്സംഗത്തിനെതിരേ സ്ത്രീ സുരക്ഷയ്ക്ക് പ്രകടനം നടത്തിയ രാഹുല്‍ ഗാന്ധി ബലാത്സംഗക്കേസിലെ പ്രതികള്‍ക്കുവേണ്ടിനിന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗുലാം മിര്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കാര്‍ക്കെതിരേ നടപടി എടുക്കുന്നില്ല- ജാവ്‌ദേക്കര്‍ വിശദീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.