സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല: നിക്കി ഹാലെ

Monday 16 April 2018 8:19 am IST
സിറിയയില്‍ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സൈന്യത്തെ പിന്‍വലിക്കൂ. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സമ്പൂര്‍ണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും യുഎസ് പ്രതിനിധി പറഞ്ഞു. റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഹാലെ കൂട്ടിച്ചേര്‍ത്തു.
"undefined"

വാഷിംഗ്ടണ്‍: ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഫോക്‌സ് ന്യൂസ് സണ്‍ഡെ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹാലെ നിലപാട് വ്യക്തമാക്കിയത്. 

സിറിയയില്‍ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സൈന്യത്തെ പിന്‍വലിക്കൂ. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സമ്പൂര്‍ണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും യുഎസ് പ്രതിനിധി പറഞ്ഞു. റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഹാലെ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ സഖ്യ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.