ഷെരീഫിനെതിരായ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിയുടെ വീടിന് നേരെ ആക്രമണം

Monday 16 April 2018 7:51 am IST
ചീഫ് ജസ്റ്റിസ് മിയാന്‍ സക്കീബ് നിസാര്‍ ജഡ്ജിയുടെ വസതി സന്ദര്‍ശിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
"undefined"

ലാഹോര്‍: നവാസ് ഷരീഫിനെ പാക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അയോഗ്യത കല്‍പ്പിച്ച സുപ്രീംകോടതി ബഞ്ചില്‍ ഉള്‍പ്പെട്ട ജഡ്ജിയുടെ വസതിക്ക് നേരെ ആക്രമണം. ജസ്റ്റിസ് ഇജാസ് ഉല്‍ അഹ്സാന്റെ വസതിക്കു നേരെ ഞായറാഴ്ച രാവിലെ 4.30 നും ഒമ്പതിനും ഇടയില്‍ വെടിവയ്പുണ്ടായി. ഷരീഫിനും മക്കള്‍ക്കും മരുമകനും എതിരായ അഴിമതി കേസുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതും അദ്ദേഹമാണ്. 

ചീഫ് ജസ്റ്റിസ് മിയാന്‍ സക്കീബ് നിസാര്‍ ജഡ്ജിയുടെ വസതി സന്ദര്‍ശിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് അഹ്സാന്റെ വസതിക്ക് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. 

പാനമ രേഖകളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ജൂലൈയില്‍ സുപ്രീംകോടതി നവാസ് ഷരീഫിന് അയോഗ്യത കല്പിക്കുകയും തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രിപദം രാജിവയ്ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.