ചെന്നൈയ്‌ക്കെതിരെ പഞ്ചാബിന് ജയം

Monday 16 April 2018 8:52 am IST
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് തുടക്കം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 56 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ചെന്നൈയെ ജയത്തിനരികെ എത്തിച്ചത് ധോണിയുടെ ഇന്നിംഗ്‌സ്. അമ്പാട്ടി റായിഡുവിനെയും രവീന്ദ്ര ജഡേജയും കൂട്ടുപിടിച്ച് ധോണി പട നയിച്ചു.
"undefined"

മൊഹാലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സിന്റെ നാടകീയ ജയം. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 193 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 33 പന്തില്‍ നിന്നും 63 റണ്‍സെടുത്ത ക്രിസ് ഗെയ് ലാണ് കളിയിലെ താരം.

ലോകേഷ് രാഹുലിനെ കൂട്ടുപിടിച്ച് ക്രിസ് ഗെയ് ലിന്റെ ബാറ്റിംഗ് വെടിക്കെട്ട്. അവസാന പന്ത് വരെ വീറോടെ പോരാടി എം എസ് ധോണി... ഒടുവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നാടകീയ ജയം.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് തുടക്കം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 56 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ചെന്നൈയെ ജയത്തിനരികെ എത്തിച്ചത് ധോണിയുടെ ഇന്നിംഗ്‌സ്. അമ്പാട്ടി റായിഡുവിനെയും രവീന്ദ്ര ജഡേജയും കൂട്ടുപിടിച്ച് ധോണി പട നയിച്ചു.

അവസാന 30 പന്തില്‍ നിന്നും 76 റണ്‍സ് എന്ന നിലയില്‍ നിന്നും ഒരു ഓവറില്‍ 17 റണ്‍സ് എന്ന നിലയിലേക്ക് മുന്നേറാനായെങ്കിലും മോഹിത് ശര്‍മയുടെ ഓവറില്‍ ധോണിയ്ക്ക് പിഴച്ചു. ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ രണ്ടു പന്തുകളാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. ധോണി 44 പന്തില്‍ നന്നും 79 റണ്‍സ് എടുത്തു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ക്രിസ് ഗെയ് ലിന്റെയും ലോകേഷ് രാഹുലിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 7 ബൗണ്ടറികളും നാലു സിക്‌സുകളുമടക്കം 63 റണ്‍സുമായി ഗെയ്ല്‍ പഞ്ചാബിലെ തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.