രോഗികള്‍ വലയുന്നു; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക്

Monday 16 April 2018 9:25 am IST
ഒ പി സമയം വര്‍ധിപ്പിച്ചത് പിന്‍വലിക്കണം, കൂടുതല്‍ ജീവനക്കാരെ നിയമിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മെഡിക്കല്‍ കോളേജ് ഒഴികെയുള്ള ആശുപത്രിയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്.
"undefined"

തിരുവനന്തപുരം: രോഗികളെ വലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിനത്തിലേക്ക്. അതേ സമയം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ആയേക്കും. രണ്ടു ദിവസത്തിനകം സമരം ഒത്തുതീര്‍പ്പാക്കാനാണ് സാധ്യത.

ഒ പി സമയം വര്‍ധിപ്പിച്ചത് പിന്‍വലിക്കണം, കൂടുതല്‍ ജീവനക്കാരെ നിയമിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മെഡിക്കല്‍ കോളേജ് ഒഴികെയുള്ള ആശുപത്രിയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്. കെജിഎംഒഎയിലെ അംഗങ്ങളായ നാലായിരത്തില്‍ അധികം ഡോക്ടമരാണ് സമരം ചെയ്യുന്നത്. സമരത്തെ തുടര്‍ന്ന് നിരവധി രോഗികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

സമരം 4-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും യാതൊരു നിലപാടും ആരോഗ്യ വകുപ്പ് മന്ത്രി സ്വീകരിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട് .

അതേസമയം ഇന്ന് നടക്കുന്ന മന്ത്രി സഭ യോഗത്തില്‍ വിഷയം ചര്‍ച്ച ആയേക്കും. യോഗത്തിന് ശേഷം ഡോക്ടറുമാരുടെ സംഘടനയായ കെജിഎംഒഎയുമായി ആരോഗ്യവകുപ്പ് മന്ത്രി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനാണ് സാധ്യത.

എന്നാല്‍ 18 ന് മുന്‍പ് ചര്‍ച്ചകള്‍ നടത്തിയില്ലെങ്കില്‍ ആശുപത്രികള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള സമരം മാര്‍ങ്ങള്‍ സ്വീകരിക്കുമെന്ന് കെജിഎംഒഎ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.