അരാജകമോ കേരളം

Monday 16 April 2018 12:17 pm IST
ഹര്‍ത്താല്‍ നടപ്പിലാക്കുന്നവരില്‍ ഞങ്ങളില്ല എന്ന് പല രാഷ്ട്രീയ സംഘടനകളും പറയുന്നെങ്കിലും വാഹനങ്ങള്‍ വഴി നീളെ തടയുന്നു .സ്വകാര്യ വാഹനങ്ങള്‍ ഇരുചക്ര വണ്ടികള്‍ പോലും തടയുന്നു. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. പോലീസ്ര ക്രമസമാധാന സംരക്ഷണത്തില്‍ പരാജയപ്പെട്ടു.
"undefined"

കൊച്ചി: അപ്രഖ്യാപിത ഹര്‍ത്താല്‍. ഡോക്ടര്‍മാരുടെ സമരം. വാഹനങ്ങള്‍ വഴിയില്‍ തടയുന്നു. പോലീസ് കൊലയാളികളെന്ന് റിപ്പോര്‍ട്ടു വരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് എയിഡ്‌സ് രോഗാണു പകരുന്നു. രണ്ടു വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം സംസ്ഥാനത്ത് അരാജകത്വം ഉണ്ടാക്കുന്നുവെന്ന ആക്ഷേപം വ്യാപകമാവുന്നു.

ഇന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഏറെക്കുറേ ഹര്‍ത്താലാണ്.  ആഹ്വാനം ചെയ്തത് ആരാണെന്ന് ആര്‍ക്കും അറിയില്ല. നടപ്പിലാക്കുന്നവരില്‍ ഞങ്ങളില്ല എന്ന് പല  രാഷ്ട്രീയ സംഘടനകളും പറയുന്നെങ്കിലും വാഹനങ്ങള്‍ വഴി നീളെ തടയുന്നു .സ്വകാര്യ വാഹനങ്ങള്‍   ഇരുചക്ര വണ്ടികള്‍ പോലും തടയുന്നു.  സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. പോലീസ്ര ക്രമസമാധാന സംരക്ഷണത്തില്‍ പരാജയപ്പെട്ടു.

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കിലാണ്. സമരം ചെയ്യുന്നവരോട് ചര്‍ച്ച വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന അശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടി അണുബാധയെ തുടര്‍ന്ന് മരിച്ചു.

ശമ്പള വര്‍ധന വാഗ്ദാനം ചെയ്ത് കബളിപ്പിച്ച സര്‍ക്കാരിനെതിരെ സ്വകാര്യ അ ശുപത്രികളിലെ നഴ്‌സുമാര്‍ സമരം തുങ്ങുകയാണ്.

വരാപ്പുഴയിലെ ശ്രീജിത്ത്

മരിച്ചത് പോലീസ്‌ളമര്‍ദനത്തെത്തുടര്‍ന്നാണെന്ന്‌ലും വ്യക്തമായി. ഇതിറനെച്ചൊല്ലി പോലീസില്‍ കടുത്ത അഭിച്ചപ്രായ ഭിന്നതയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷമടുക്കുമ്പോള്‍ സംസ്ഥാന ഭരണം അരാജകത്വത്തിലേക്ക് നീങ്ങുന്നുവെന്ന ആക്ഷേപം ശരിയാവുകയാണോ.?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.