ദേശീയ പാതകളില്‍ വേഗ പരിധി ഉയര്‍ത്തി

Monday 16 April 2018 3:45 pm IST
പുതിയ വേഗപരിധി ദേശീയ പാതകളുടെയും എക്‌സ്പ്രസ് പാതകളുടെയും ചില ഭാഗങ്ങളില്‍ മാത്രമാണ്. സംസ്ഥാനങ്ങളുടെ അധീനതയിലുള്ള നഗരഭാഗങ്ങളില്‍ പുതിയ പരിധി ബാധകമല്ല. എക്‌സ്പ്രസ് ഹൈവേകളില്‍ ഇനി സ്വകാര്യ കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വരെ വേഗതയെടുക്കാം.
"undefined"

ന്യൂദല്‍ഹി: ദേശീയ പാതകള്‍ വീതി കൂട്ടിയും മെച്ചപ്പെടുത്തിയും നല്ല നിലവാരമുള്ളതാക്കി മാറ്റി. അതോടെ കേന്ദ്രം ഇവയിലെ വേഗപരിധി കൂട്ടി നിശ്ചയിച്ചു. 20 കിലോമീറ്ററാണ് കൂട്ടിയത്.

പുതിയ വേഗപരിധി ദേശീയ പാതകളുടെയും എക്‌സ്പ്രസ് പാതകളുടെയും ചില ഭാഗങ്ങളില്‍ മാത്രമാണ്. സംസ്ഥാനങ്ങളുടെ അധീനതയിലുള്ള നഗരഭാഗങ്ങളില്‍ പുതിയ പരിധി ബാധകമല്ല. എക്‌സ്പ്രസ് ഹൈവേകളില്‍ ഇനി സ്വകാര്യ കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വരെ വേഗതയെടുക്കാം. ഹൈവേകളില്‍ ടൂവീലറുകളുടെ വേഗ പരിധി  80 കിലോമീറ്ററായി ഉയര്‍ത്തി. 

നൂറു കിലോമീറ്റര്‍ പരിധിയുള്ള റോഡുകളില്‍ വേഗത സ്വകാര്യ കാറുകളുടെ 120 കിലോമീറ്ററാക്കി. ടാക്‌സികളുടെ വേഗത 80ല്‍ നിന്ന് നൂറാക്കി.

ദേശീയ പാതകളില്‍  സ്വകാര്യ കാറുകളുടെ വേഗത 80ല്‍ നിന്ന് നൂറു കിലോമീറ്ററാക്കി.ടാക്‌സികളുടേത് 90 കി.മിയും. ഹൈവേകളില്‍ ടൂ വീലറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വേഗത  80 കിലോമീറ്ററാക്കി കൂട്ടി. സിറ്റി റോഡുകളില്‍ എല്ലാ കാറുകള്‍ക്കും ഇനി 70 കിലോമീറ്റര്‍ വരെ വേഗതയെടുക്കാം. ടൂ വീലറുകള്‍ക്ക് 60 കിലോമീറ്ററും.ഇത് ഇതുവരെ 40 കിലോമീറ്ററായിരുന്നു.

 എക്‌സ്പ്രസ് വേ

.സ്വകാര്യ കാറുകള്‍ 120

.ടാക്‌സികള്‍ 100

.ടൂ വീലറുകള്‍ 80

ദേശീയ പാത

.സ്വകാര്യ കാറുകള്‍ 100 കിമി. 

.ടാക്‌സികള്‍ 90

.ടൂ വീലറുകള്‍, വാണിജ്യ വാഹനങ്ങള്‍ 80

സിറ്റി റോഡുകള്‍

.കാറുകള്‍  70

.ടൂ വീലറുകള്‍ 60

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.