രാമക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ വേരറുക്കപ്പെടും

Monday 16 April 2018 4:52 pm IST
രാമക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ വേരറക്കപ്പെടുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത്.
"undefined"

മുംബൈ: രാമക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ വേരറക്കപ്പെടുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ക്കപ്പെട്ടതെന്തും പുനഃസ്ഥാപിക്കാന്‍ നമുക്ക് അവകാശമുണ്ട്. അത് വെറും ക്ഷേത്രമല്ല, നമ്മുടെ അനന്യതയുടെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാമക്ഷേത്രം പൊളിച്ചിട്ടില്ല, ഇന്ത്യക്കാര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെ. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ പൊളിച്ചത് വിദേശശക്തികളാണ്. ഇന്ത്യക്കാരുടെ ആത്മവീര്യം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അതിനാല്‍ തന്നെ രാജ്യത്തിനുള്ളില്‍ തന്നെ രാമക്ഷേത്രം പുനഃസ്ഥാപിക്കേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണെന്നും ഭഗവത് പറഞ്ഞു. ക്ഷേത്രം മുന്‍പ് നിലനിന്നിരുന്നിടത്തു തന്നെയാണ് പുനഃസ്ഥാപിക്കേണ്ടത്. അതിനു വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ജാതി സംഘര്‍ഷങ്ങള്‍ക്കെതിരെയും ഭഗവത് തുറന്നടിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയവര്‍ ഇപ്പോള്‍ ജാതിയുടെ പേരില്‍ ജനങ്ങളോട് പോരടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.