ക്രമസമാധാനം വഷളായി, പോലീസ് നോക്കുകുത്തി; ബിജെപി നേതാക്കള്‍ ഡിജിപിയെ കണ്ടു

Monday 16 April 2018 4:24 pm IST
സംസ്ഥാനത്തെ ക്രമസമാധാനം വഷളായിട്ടും പോലീസ് നോക്കുകുത്തിയായെന്ന് ബിജെപി. തീവ്രാദികള്‍ ഒരു ദിവസം മുഴുവന്‍ സംസ്ഥാനത്ത് അഴിഞ്ഞാടിയിട്ടും പോലീസ് നിഷ്‌ക്രിയരായി നിന്നുവെന്ന കാര്യം പോലീസ് മേധാവിയെ കണ്ട് ബിജെപി നേതാക്കള്‍ ധരിപ്പിച്ചു
"undefined"

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം വഷളായിട്ടും പോലീസ് നോക്കുകുത്തിയായെന്ന് ബിജെപി. തീവ്രാദികള്‍ ഒരു ദിവസം മുഴുവന്‍ സംസ്ഥാനത്ത് അഴിഞ്ഞാടിയിട്ടും പോലീസ് നിഷ്‌ക്രിയരായി നിന്നുവെന്ന കാര്യം പോലീസ് മേധാവിയെ കണ്ട് ബിജെപി നേതാക്കള്‍ ധരിപ്പിച്ചു. 

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഹര്‍ത്താലെന്ന പേരില്‍ തീവ്രാവാദികള്‍ അഴിഞ്ഞാടുകയായിരുന്നുവെന്നും പരീക്ഷണമായിരുന്നു ഇതെന്നും ബിജെപി നേതാവ് എം.എസ്. കുമാര്‍ പറഞ്ഞു. അവര്‍ പരീക്ഷണം നടത്തിയതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടം എങ്ങനെ പെരുമാറുമെന്ന് മനസിലാക്കാനായിരുന്നു ഇന്നത്തെ ഹര്‍ത്താല്‍. പോലീസ് നോക്കിനിന്നു.

കശ്മീരില്‍ നടന്ന പൈശാചികവും ക്രൂരവുമായ സംഭവത്തിന്റെ പേരിലായിരുന്നു ഇത്. ആ സംഭവത്തെ ആര്‍ക്കും ന്യായീകരിക്കാനാവില്ല. പക്ഷേ, മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന കേരളത്തില്‍ ഇതിന്റെ പേരില്‍ നടന്ന അഴിഞ്ഞാട്ടം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടു, കുമാര്‍ വിശദീകരിച്ചു.

ഞങ്ങള്‍ ഡിജിപിയെ കണ്ടു. അവര്‍ക്കും കാര്യങ്ങള്‍ അറിയാം. പക്ഷേ എന്തുകൊണ്ടോ പ്രവര്‍ത്തിക്കുന്നില്ല. വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ സര്‍ക്കാര്‍ പൂര്‍ണമായും അക്രമം തടയുന്നതില്‍ പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്ത് സ്ഥിതി വഷളാകുകയാണ്. സര്‍ക്കാരിന്റെ അനാസ്ഥ പോലീസിനെ പിന്നോട്ടു വലിക്കുകയാണ്, കുമാര്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.