ഇത് തെമ്മാടിത്തരം: ഹര്‍ത്താലിനെതിരേ നടി പാര്‍വതി

Monday 16 April 2018 4:48 pm IST
"undefined"

കൊച്ചി: ഹര്‍ത്താലിന്റെ പേരില്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിനെതിരേ നടി പാര്‍വതി. ഹര്‍ത്താലെന്ന പേരില്‍ ചിലര്‍ നടത്തിയ അപ്രഖ്യാപിത വഴിതടയല്‍ ജനങ്ങളെ അപമാനിക്കലാണെന്ന് അവര്‍ ട്വിറ്ററില്‍ പ്രതിഷേധിച്ചു. തെമ്മാടിത്തരമെന്ന് പ്രതിഷേധിച്ചു. വാഹനം തടഞ്ഞു നിര്‍ത്തുന്നു, യാത്രക്കാരെ അസഭ്യം പറയുന്നു. പാര്‍വതി എഴുതി.

ട്വീറ്റ് ഇങ്ങനെ: ''പ്രതിഷേധത്തിന്റെ പേരില്‍ തെമ്മാടിത്തരമാണ് നടക്കുന്നത്. കോഴിക്കോട് വിമാനത്താവളം, ചെമ്മാട്, കൊടിഞ്ഞി, ചെട്ടിപ്പടി, താനൂര്‍ എന്നിവിടങ്ങളില്‍ റോഡില്‍ തടമുണ്ടാക്കുകയും വാഹനം തടഞ്ഞുനിര്‍ത്തി ജനങ്ങളെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയുമാണ്. അടുത്തിടെ നടന്ന ബലാത്സംഗങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധമായാണിത്. എന്നാല്‍, ഇതിന്റെ പേരില്‍ ആളുകളെ അധിക്ഷപിക്കുകയാണ് ചെയ്യുന്നത്.''

 പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഈ സന്ദേശം കൈമാറി സുരക്ഷിതരായിരിക്കൂ എന്നും എഴുതുന്ന പാര്‍വതി ആളുകളെ അറസ്റ്റ് ചെയ്യുന്നതായി അറിയുന്നുവെന്നും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.