ഹര്‍ത്താല്‍: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ, ഭജനമഠം ആക്രമിച്ചു, പോലീസുകാര്‍ക്കും പരിക്ക്

Monday 16 April 2018 5:33 pm IST
"undefined"

മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയവര്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തി. മലപ്പുറം ജില്ലയിലെ തിരൂരില്‍ പോലീസിനെ ആക്രമിച്ചു. കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു. ഏഴുദിവസത്തേക്ക് ജില്ലയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂരില്‍ ഒരു ഭജനമഠത്തില്‍ ആക്രമണം നടത്തി, ഭാരവാഹിയെ ഇരുമ്പുകമ്പികൊണ്ട് തലയില്‍ അടിച്ചു.

വ്യാപക അക്രമം നടന്ന മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ.  ഹര്‍ത്താല്‍ അനുകൂലികള്‍ ഈ മേഖലയില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. തിരൂര്‍ പടിയത്ത് ശ്രീധര്‍മ്മശാസ്താ ഭജനമഠത്തിന് നേരെ ആക്രമണമുണ്ടായി. ഭജനമഠത്തിന്റെ മറകെട്ടിയ വേലി ഒരുസംഘം ആളുകള്‍ തകര്‍ത്തു. തടയാന്‍ ശ്രമിച്ച ഭാരവാഹിയെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു.

"undefined"
മഠത്തിന്റെ ഓഫീസിലെ ഉപകരണങ്ങള്‍ നശിപ്പിച്ചു. സാരമായി പരിക്കേറ്റ മഠം നടത്തിപ്പ് ഭാരവാഹിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താനൂരിലാണ് കെഎസ്ആര്‍ടിസി ബസ് അടിച്ചു തകര്‍ത്തത്. തിരൂരില്‍ നടന്ന അക്രമത്തില്‍ ഏഴ് പോലീസുകാര്‍ക്ക് പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.