നാര്‍ക്കോപരിശോധനയ്ക്ക് തയ്യാര്‍: പ്രതികള്‍; വിചാരണ 28ന് തുടങ്ങും

Tuesday 17 April 2018 2:35 am IST
"undefined"

ശ്രീനഗര്‍; ജമ്മുകശ്മീരിലെ കാത്വയില്‍ എട്ടുവയസുകാരിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിക്കൊന്ന കേസില്‍ ഈ മാസം 28ന് വിചാരണ തുടങ്ങും. കേസില്‍ ഇന്നലെ വാദം കേട്ട കാത്വ ജില്ലാക്കോടതി തുടര്‍വാദം 28 മുതല്‍ കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറു പേരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ കോപ്പികള്‍ നല്‍കാന്‍  കോടതി നിര്‍ദ്ദേശിച്ചു.

നാര്‍ക്കോ അനിലിസിസ്( കുറഞ്ഞയളവില്‍ മയക്കുമരുന്നു അര്‍ദ്ധ ബോധാവസ്ഥയില്‍  പ്രതികളില്‍ നിന്ന് വിവരങ്ങള്‍ ആരായുന്ന ശാസ്ത്രീയ രീതി) നടത്തിയാല്‍ മുഴുവന്‍ വിവരങ്ങളും അറിയാമെന്നും സത്യം തെളിയുമെന്നും പ്രതികളില്‍ ഒരാള്‍ പറഞ്ഞു. അതിനാല്‍ തങ്ങള്‍ ആ പരിശാധനയ്ക്ക് സന്നദ്ധമാണ്. അവര്‍ കോടതിക്കു പുറത്ത് പറഞ്ഞു. അഭിഭാഷകനും ഇക്കാര്യം അറിയിച്ചു. കാത്വയിലെ ദേവസ്ഥാനത്ത് നാടോടികളായ മുസ്‌ളീം ബാലികയെ തട്ടിയെടുത്ത് ഒരാഴ്ചയോളം പീഡിപ്പിച്ചെന്നും അതു കഴിഞ്ഞ് ഒരു കലുങ്കിന്റെ അടിയില്‍ എത്തിച്ച് വീണ്ടും പീഡിപ്പിച്ചെന്നും തുടര്‍ന്ന് തലയ്ക്ക് കല്ലിനിടിച്ച് കൊന്നെന്നുമാണ് കേസ്.

സിഖുകാരായ രണ്ട് അഭിഭാഷകരെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്.സഞ്ജി റാം, പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍, സഞ്ജി റാമിന്റെ അനന്തരവന്‍, മകന്‍ വിശാല്‍ ജന്‍ഗോത്ര തുടങ്ങിയവരാണ് പ്രതികള്‍. ലക്ഷങ്ങള്‍ വാങ്ങി കേസ് മുക്കിയെന്നാരോപിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, എസ്‌ഐ ആനന്ദ് ദത്ത എന്നിവര്‍ക്കെതിരെയും കേസുണ്ട്.

കേസ് സംസ്ഥാനത്തിനു പുറത്ത് നടത്തണം; സര്‍ക്കാരിന്റെ നിലപാട് തേടി

ന്യൂദല്‍ഹി:  കാത്വ കേസില്‍  സംസ്ഥാനത്തിനു പുറത്ത് വിചാരണ നടത്തണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി  ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ നിലപാട് തേടി. ഈ മാസം 27നു മുന്‍പ് നിലപാട് അറിയിക്കണം. കേസ് ചണ്ഡീഗഡിേലക്ക് മാറ്റണമെന്നാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം. കുടുഗബത്തിനും അവരുടെ അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കാനും  കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.